വിഷു ആശംസകൾ 2016

വിഷു ആശംസകൾ 2016

എല്ലാവർക്കും ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും ഒരു നല്ല വിഷു ആശംസിക്കുന്നു !

Posted in ആഘോഷങ്ങൾ | ഒരു അഭിപ്രായം ഇടൂ

പുതുവത്സരാശംസകൾ 2016

oie_ZlW28h8tiFVX
എല്ലാവർക്കും പുതുവത്സരാശംസകൾ നേരുന്നു.
സന്തോഷവും, സമാധാനവും നിറഞ്ഞ ഒരു പുതുവർഷം !

Posted in ആഘോഷങ്ങൾ, വിശേഷദിവസങ്ങൾ | ഒരു അഭിപ്രായം ഇടൂ

ആഫ്രിക്കൻ മല്ലി

Eryngium foetidum, african coriander, african malli in malayalam, african malliyila, mexican coriander, long coriander,culantro (2)

ഇതാണ് ആഫ്രിക്കൻ മല്ലി🙂

നമ്മുടെ സാധാരണ മല്ലിയില പോലെ തന്നെയാണിതും; പക്ഷെ അതിനെക്കാൾ കടുപ്പവും, സുഗന്ധവുമുണ്ട്  ഈ കക്ഷിക്ക്. അതായത് ഇതിന്റെ ഒരിലയുടെ അല്പം മാത്രം മതി സാധാരണ മല്ലിയിലയുടെ ആ രുചിയും സുഗന്ധവും ലഭിക്കുവാൻ.

Eryngium foetidum, african coriander, african malli in malayalam, african malliyila, mexican coriander, long coriander,culantro (3)

സൗത്തമേരിക്കയിലും, വിയറ്റ്‌നാമിലും മറ്റും ഇത് വളരെയധികം ഉപയോഗിക്കുന്നതായിട്ടാണ് നെറ്റിൽ നിന്നും കിട്ടിയ വിവരം. ഇന്ത്യയിൽ അസമിലും  മണിപ്പുരിലും ഭക്ഷ്യ വിഭവങ്ങളിൽ ഇത് ധാരാളമായി ചേർക്കുന്നതായി വായിച്ചു.

ഈ ചെടി ഞാൻ എന്റെ തറവാട്ടു വീട്ടിൽ നിന്നുമാണ് കൊണ്ടുവന്നത്. ഇവിടെ നന്നായി വളരുന്നുണ്ട്‌. ഇപ്പോൾ നിങ്ങൾക്ക് ഫോട്ടോയിൽ കാണാൻ സാധിക്കുന്നതുപോലെ ഇതിന് രണ്ടു തരം ഇലകൾ ഉണ്ടായിട്ടുണ്ട്. ചുവട്ടിലെ ഇലകൾക്ക് നല്ല നീളവും ഏകദേശം രണ്ടു സെന്റിമീറ്റർ വീതിയും ഉണ്ട്. പൂക്കുലകൾ പോലെ വളർന്നു നിൽക്കുന്ന ഭാഗത്തെ ഇലകൾ ചെറുതാണ്.  അടുത്തു തന്നെ ഇവിടെ പൂക്കളുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

വെയിൽ കുറവുള്ള സ്ഥലത്ത് വളരുമ്പോൾ ഇലയ്ക്ക് സുഗന്ധം കൂടിയിരിക്കും. പിന്നെ ഈ ചെടിയ്ക്ക്‌ അധികം വെയിലോ വെള്ളമോ ആവശ്യമില്ല.

വളരെ ഔഷധ ഗുണമുള്ളതാണ് ഇതിന്റെ ഇലകളെന്നാണ് വിക്കിപ്പീഡിയയിൽ നിന്നും മറ്റും മനസ്സിലാക്കാൻ സാധിച്ചത്.

വെണ്ട നടാനുപയോഗിച്ച അതേ നടീൽ മിശ്രിതമാണിതിനും ഉപയോഗിച്ചത്. പൂർണ്ണമായും ജൈവ രീതിയാണ് അവലംബിച്ചത്.

Posted in ആഫ്രിക്കൻ മല്ലി, ജൈവക്കൃഷി, പ്രകൃതി, ഹരിതഭംഗി, jaivakrishi | Tagged , , , , | ഒരു അഭിപ്രായം ഇടൂ

ജൈവ വെണ്ടക്കൃഷി

venda jaivakkrishi, jaivakrishi, ladies finger jaivakrishi kerala, organic farming, organic cultivation

ജൈവക്കൃഷിയുടെ പ്രാധാന്യത്തെപ്പറ്റി ഇന്നെല്ലാവർക്കും നല്ല അറിവുണ്ട്. പൂർണ്ണമായും ജൈവ രീതിയിൽ കൃഷി ചെയ്ത വെണ്ടയാണിത്‌.

അർക്ക – അനാമിക എന്ന വിത്താണ് നട്ടത്. അത്യുല്പാദനശേഷിയുള്ള ഒരു വിത്താണിത്. ഇത് കൊച്ചി ഗോശ്രീപ്പാലത്തിനടുത്തുള്ള  CMFRI യുടെ  കൃഷി വിജ്ഞാൻ കേന്ദ്രയുടെ സ്റ്റോറിൽ നിന്നാണ് വാങ്ങിയത്. ആകെ  രണ്ടെണ്ണമേ നട്ടുള്ളൂ. രണ്ടും നന്നായി പിടിച്ചു.

venda jaivakkrishi, jaivakrishi, ladies finger jaivakrishi, organic farming, organic cultivation

നടുന്നതിന് മുൻപ് വിത്ത് ഒരു രാത്രി മുഴുവനും വെള്ളത്തിൽ കുതിർത്തു.
ഇതുവരെ ഒരിക്കൽ പോലും രാസവളം ചേരാത്ത നല്ല മണ്ണും, കൊക്കൊപ്പീറ്റെന്ന ചകിരിച്ചോറും  പിന്നെ മണ്ണിരക്കമ്പൊസ്റ്റും കൂടെച്ചേർന്ന നടീൽ മിശ്രിതത്തിലേക്ക് ഒരു കൈപ്പിടി വേപ്പിൻപിണ്ണാക്കും അല്പം ചാണകപ്പൊടിയും കൂടെച്ചേർത്തു.

വീടിനുപുറകിൽ കുറച്ചു സ്ഥലത്ത് ഒരുമാതിരി വെയിൽ കിട്ടും. അവിടെ  ചട്ടി വച്ചു. പിന്നെ എല്ലാ ദിവസവും നനച്ചു. ചെടികൾ രണ്ടുപേർക്കും താങ്ങിനായി ഓരോ മുളങ്കമ്പും കുത്തിക്കൊടുത്തു. രണ്ടുപേരും വളരെ കൂളായി വളർന്നു. കഷ്ടിച്ച് ഒരടിപ്പൊക്കമേ രണ്ടുപേർക്കുമുള്ളു. ഏകദേശം ഒരു മാസത്തിനുള്ളിൽ രണ്ടു വെണ്ടച്ചെടികളും കായ്ച്ചു. ആദ്യത്തെ പരീക്ഷണം വിജയിച്ചതുകൊണ്ട് ഇനി കൂടുതൽ നടണം🙂

organic ladies finger, okra grown pure oeganic way, venda jaiva krishi, vendakka, okra

Posted in അത്യുല്പാദന ശേഷിയുള്ള വെണ്ട വിത്ത്., അർക്ക - അനാമിക, ജൈവക്കൃഷി, ജൈവരീതിയിൽ വെണ്ടക്കൃഷി, പ്രകൃതി, വെണ്ട, ഹരിതഭംഗി, jaivakrishi, organic cultivation of okra, organic ladies finger | ഒരു അഭിപ്രായം ഇടൂ

കൊച്ചി ലുലു മാൾ, അടുത്ത കാലത്തെ ചില ദൃശ്യങ്ങൾ

കൊച്ചിയിലെ ലുലു മാളിന്റെ അടുത്തകാലത്തെ ചില ദൃശ്യങ്ങളാണിതെല്ലാം.

oruvishupponpulari.wordpress.com lulu mall kochi updates

oruvishupponpulari.wordpress.com update lulumall kochi                                       oruvishupponpulari.wordpress.com update lulumall kochi (2)

 

oruvishupponpulari.blogspot.com lulumall kochi update        oruvishupponpulari.wordpress.com lulu mall kochi  update

മാർക്ക്‌  & സ്പെൻസർ , കോസ്റ്റ കോഫീ  തുടങ്ങിയ പല ലോകോത്തര ബ്രാന്റുകളും ഇവിടെ തുറന്നിരിക്കുന്നു. ആകെ അടിപൊളി🙂

Posted in ഷോപ്പിംഗ്‌ മാൾ, സ്ഥാപനങ്ങൾ | Tagged , , , | ഒരു അഭിപ്രായം ഇടൂ

വിഷു – 2014

Vishu, kanikkonna, cassia fistula, oruvishupponpulari.wordpress.com

ഇത്തവണത്തെ വിഷു നന്നായിരുന്നു.
ഐശ്വര്യത്തിന്റെയും, സമൃദ്ധിയുടെയും ഒരു നല്ല വിഷു എല്ലാവർക്കും ആശംസിച്ചു കൊള്ളുന്നു.

Posted in ആഘോഷങ്ങൾ, പുണ്യദിവസങ്ങൾ, വിശേഷദിവസങ്ങൾ | Tagged , | ഒരു അഭിപ്രായം ഇടൂ

ലുലു മാളിന്‍റെ സമീപകാല ദൃശ്യങ്ങള്‍

Lulu-mall-magical-present-blogspot-com (2)                                  Lulu-mall-magical-present-blogspot-com (4)

ലുലു മാളിന്‍റെ സമീപകാല ദൃശ്യങ്ങള്‍ !

Lulu-mall-magical-present-blogspot-com                                  Lulu-mall-magical-present-blogspot-com (1)

ബൌളിംഗ് റേഞ്ച് ഇവിടെ തുറന്നിരിക്കുന്നു.  അതുപോലെ തന്നെ PVR Cinemas

മള്‍ട്ടിപ്ലക്സ് തീയറ്ററുകള്‍ ആരംഭിച്ചിരിക്കുന്നു.

പുതിയ ചില ഷോപ്പുകളും കണ്ടു.

Posted in ഷോപ്പിംഗ്‌ മാൾ | Tagged , , | 2അഭിപ്രായങ്ങള്‍